പൊതുഭരണ നിര്‍വ്വഹണം

മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടറേറ്റ്‌
തിരുവനന്തപുരത്തുള്ള വികാസ്‌ഭവനില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭരണനിര്‍വ്വഹണം, സാങ്കേതിക സംവിധാനങ്ങള്‍, സാമ്പത്തിക നിയന്ത്രണം തുടങ്ങിയവയുടെ പൂര്‍ണ്ണമായ നിയന്ത്രണം വകുപ്പ്‌ ഡയറക്ടറില്‍ നിക്ഷിപ്‌തമാണ്‌. ഡയറക്ടറിനു പുറമെ രണ്ട്‌ അഡീഷണല്‍ ഡയറക്ടര്‍മാര്‍, മൂന്ന്‌ ജോയിന്റ്‌ ഡയറക്ടര്‍മാര്‍ ആറ്‌ ഡെപ്യൂട്ടി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അഞ്ച്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ എന്നിവരും ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മൃഗചികിത്സാ സേവനവിഭാഗം, മൃഗാരോഗ്യം, ആസൂത്രണം, വളര്‍ത്തുമൃഗ ഉല്‍പ്പാദനം, സ്ഥിതിവിവര കണക്കെടുപ്പ്‌ വിഭാഗം തുടങ്ങിയവയാണ്‌ ഡയറക്‌ടറേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന സാങ്കേതിക വിഭാഗങ്ങള്‍.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍, ഫിനാന്‍സ്‌ ഓഫീസര്‍, രണ്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌സ്‌, അക്കൗണ്ട്‌സ്‌ ഓഫീസര്‍ എന്നിവര്‍ ഭരണ നിര്‍വഹണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥിതിവിവര കണക്കെടുപ്പിന്റെ ചുമതലയുള്ള ജോയിന്റ്‌ ഡയറക്ടര്‍ക്കു കീഴില്‍ ഔദ്യോഗിക സ്ഥിതിവിവര കണക്കെടുപ്പ്‌ വിഭാഗവും, സാമ്പിള്‍ സര്‍വ്വെ വിഭാഗവും അടങ്ങിയ സ്ഥിതിവിവര കണക്കെടുപ്പ്‌ വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട്‌ വിഭാഗങ്ങളിലും ഓരോ ഗവേഷണ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ട്‌.
ഡയറക്‌ടറേറ്റിലെ ജീവനക്കാരുടെ ക്രമം
ഡയറക്ടര്‍ (1)
അഡീഷണല്‍ ഡയറക്ടര്‍ (2)
1. മൃഗസംരക്ഷണ, മൃഗചികിത്സാസേവനം
2. ആസൂത്രണം
ജോയിന്റ്‌ ഡയറക്ടര്‍ (3)
1. വളര്‍ത്തുമൃഗ ഉല്‍പ്പാദനം
2. പക്ഷി വളര്‍ത്തല്‍
3. സ്ഥിതിവിവര കണക്കെടുപ്പ്‌
ഡെപ്യൂട്ടി ഡയറക്ടര്‍ (6)
1. ആസൂത്രണം
2. മൃഗചികിത്സ
3. മാതൃകാ ഗ്രാമം
4. വിപുലീകരണം
5. പന്നി വളര്‍ത്തല്‍
6. പക്ഷി വളര്‍ത്തല്‍
അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ (5)
1. ആസൂത്രണം
2. കന്നുകാലി വികസനം
3. പേവിഷ നിര്‍മ്മാര്‍ജ്ജനം
4. കേന്ദ്രശേഖര വിഭാഗം
5. കാലിത്തീറ്റ
ഫിനാന്‍സ്‌ ഓഫീസര്‍ (1)
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ (1)
അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌(2)
അക്കൗണ്ട്‌ ഓഫീസര്‍ (1)
റിസര്‍ച്ച്‌ ഓഫീസര്‍ (3)
സാമ്പിള്‍ സര്‍വ്വെ (2)
ഔദ്യോഗിക സ്ഥിതിവിവര കണക്കെടുപ്പ്‌ വിഭാഗം
മുഖ്യകാര്യാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍
പ്രധാനരോഗാന്വേഷണകേന്ദ്രം പാലോട്‌
സാംക്രമിക രോഗ സെല്‍ തിരുവനന്തപുരം
മൃഗസംരക്ഷണം, മൃഗചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പാലോട്‌
വളര്‍ത്തുമൃഗ രോഗനിയന്ത്രണ ഓഫീസ്‌ തിരുവനന്തപുരം
വളര്‍ത്തുമൃഗ ഉല്‍പ്പാദന പ്രത്യേക പദ്ധതി പ്രധാന കേന്ദ്രം തിരുവനന്തപുരം
സെന്‍ട്രല്‍ ഹാച്ചറി തിരുവനന്തപുരം
പക്ഷിരോഗ പരിശോധനാ ലാബ്‌ തിരുവനന്തപുരം
കന്നുകാലി വന്ധ്യതവത്‌ക്കരണ വിഭാഗം ഓഫീസ്‌ ആലുവ
പന്നി സംരക്ഷണ വിഭാഗം ഓഫീസ്‌ ആലുവ
കുളമ്പ്‌ ദിന നിര്‍മ്മാര്‍ജ്ജന പദ്ധതി മുഖ്യസ്ഥാനം പാലക്കാട്‌
വളര്‍ത്തുമൃഗ പരിപാലന പരിശീലന കേന്ദ്രം മുണ്ടയാട്‌, മലമ്പുഴ, ആലുവ, കുടപ്പനക്കുന്ന്‌.
ജില്ലാതല ഭരണനിര്‍വ്വഹണം
ജോയിന്റ്‌ ഡയറക്ടറുടെ റാങ്കിലുള്ള ജില്ല, മൃഗസംരക്ഷണ വകുപ്പ്‌ ഓഫീസറുടെ നിയന്ത്രണത്തിലാണ്‌ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ചുമതല. സംസ്ഥാനത്തെ പ്രധാന കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്ത എല്ലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും സാങ്കേതികവും ഭരണപരവുമായ നിയന്ത്രണം ജില്ലാ മൃഗസംരക്ഷണവകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌. മൃഗസംരക്ഷണത്തിനുള്ളതും, കന്നുകാലി കര്‍ഷകരുടെ ക്ഷേമസംബന്ധമായതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥന്‌ കീഴിലായി നടന്നുവരുന്നു.