പദ്ധതികള്‍

കേന്ദ്രപദ്ധതികള്‍
പൂര്‍ണ്ണമായും കേന്ദ്രപദ്ധതികള്‍
ദേശീയ കുളമ്പ്‌ദീനം നിര്‍മ്മാര്‍ജ്ജന പരിപാടി
ദേശീയ കുളമ്പ്‌ ദീന നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ കുളമ്പ്‌ ദീനം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഒരു തുടര്‍ പദ്ധതിയാണിത്‌. ഇന്ത്യാഗവണ്‍ന്റെ്‌ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തുക ചെലവഴിക്കാവുന്നതാണ്‌.
നിലവിലെ സ്ഥിതി
പദ്ധതിയുടെ ഭാഗമായി സ്റ്റോക്ക്‌ റൂട്ട്‌ സെര്‍ച്ച്‌, വില്ലേജ്‌ സെര്‍ച്ച്‌ പദ്ധതി, കുളമ്പ്‌ദീന നിവാരണ പരിപാടികള്‍ സംസ്ഥാനത്ത്‌ മുഴുവനായും നടപ്പിലാക്കി വരുന്നു.
ചെറിയ മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഭീഷണി നേരിടുന്ന വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണം.
പത്താംപദ്ധതിയുടെ കീഴില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പരിപാടിയുടെ ഭാഗമായി വംശനാശഭീഷണി നേരിടുന്ന പക്ഷികളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ബീജഭ്രൂണം അണ്ഡകോശ സംരക്ഷണത്തിനായുള്ള ശാസ്‌ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുവരുന്നു.
മലബാറി ആടുകള്‍ നാടന്‍ ഇനത്തില്‍ ഉള്‍പ്പെട്ട താറാവുകള്‍ തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവസരം പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു.
വളര്‍ത്തുമൃഗ കണക്കെടുപ്പ്‌
ഇന്ത്യാഗവണ്‍മെന്റ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശപ്രകാരം അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്തുന്ന വളര്‍ത്തുമൃഗ കണക്കെടുപ്പിന്‌ സഹായം നല്‍കിവരുന്നു.
ഫുട്ട്‌ ആന്റ്‌ മൗത്ത്‌
ഇന്ത്യാ ഗവണ്‍മെന്റ്‌ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ മൂന്ന്‌ ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പദ്ധതി നടപ്പിലാക്കുന്നതാണ്‌. പുതിയ ജില്ലകളെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവയിലും പദ്ധതി നടപ്പിലാക്കുന്നതാണ്‌. ഇതിനാവശ്യമായ ഉപകരണങ്ങള്‍, പ്രചരണപരിപാടികള്‍ എന്നിവയുടെ ഫലവും ഇതോടൊപ്പം വഹിക്കുന്നതാണ്‌.
80% കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍
സംസ്ഥാനത്തെ പക്ഷിവളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ കേന്ദ്രങ്ങളുടെ വികസനം ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം പക്ഷിവളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ കേന്ദ്രങ്ങളുടെ വികസനത്തിനായി മുതല്‍ മുടക്കുന്ന പദ്ധതി
75% കേന്ദ്രസഹായത്തോടെയുള്ള പദ്ധതി മൃഗരോഗ നിയന്ത്രണത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള സഹായം
രോഗപ്രതിരോധ ഉറകളുടെ വിതരണം, പ്രധാന രോഗനിര്‍ണ്ണയ ശാലകളുടെ ശാക്തീകരണം, രോഗപരിശോധനാ നിരീക്ഷണം, ആശയവിനിമയ പ്രചാരണ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം വിദഗ്‌ധരെ സജ്ജരാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ കീഴിലായി പാലോടുള്ള പ്രധാന രോഗപരിശോധനകേന്ദ്രവും സംസ്ഥാനതല രോഗനിര്‍ണ്ണയശാല, മൂന്ന്‌ മേഖലാതല എ.ഡി.ഡി.എല്‍ തിരുവല്ല, എന്‍.പി.ആര്‍.ഇ. പാലക്കാട്‌ ഡി.ഐ.ഒ കണ്ണൂര്‍ കേന്ദ്രങ്ങളും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി സജ്ജമാക്കുന്നു. ആവശ്യമായ ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കാവശ്യമായ സഹായം പദ്ധതി നല്‍കുന്നു.
പാലോടുള്ള ജീവോല്‍പ്പാദന കേന്ദ്രം ആധുനികവല്‍ക്കരിക്കുകയും മെച്ചപ്പെട്ട ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വാക്‌സിനേഷനുള്ള അവസരം ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വാക്‌സിനുകള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. കന്നുകാലികളില്‍ കണ്ടുവരുന്ന ബ്രൂസിലസ്‌, പക്ഷികളില്‍ കണ്ടുവരുന്ന റാന്നിഹെറ്റ്‌, താറാവുരോഗം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും പദ്ധതി ശ്രമം നടത്തുന്നുണ്ട്‌.
സംസ്ഥാനത്തെ പക്ഷി-മൃഗാദികളില്‍ കണ്ടുവരുന്ന രോഗങ്ങളെ സംബന്ധിച്ച വിവരം ശേഖരിച്ച ക്രോഡീകരിച്ച്‌ രണ്ട്‌ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്‌. ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി രോഗനിരീക്ഷണം നടത്തുകയും അവയെ സംബന്ധിച്ച്‌ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്‌.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലൂടെ മൃഗചികിത്സകര്‍ക്ക്‌ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ഇതിനു പുറമെ സെമിനാറുകള്‍/ശില്‍പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ്‌. പ്രതിരോധ കുത്തിവെയ്‌പ്പുകളുടെ പ്രാധാന്യം സംബന്ധിച്ച്‌ കന്നുകാലി കര്‍ഷകര്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ആവശ്യമായ പ്രചരണ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
50% കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍
വളര്‍ത്തുമൃഗ കണക്കെടുപ്പ്‌ സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച കണക്കുകളും ഉല്‍പ്പാദനവും തിട്ടപ്പെടുത്തുന്നതിന്‌ സമഗ്രമായ കണക്കെടുപ്പ്‌ നടത്തുന്നതാണ്‌ പദ്ധതി. ഇതിനുപുറമെ പുതുതായി സേവനങ്ങള്‍ ഏറ്റെടുക്കുന്നതിനാവശ്യമായ പ്രത്യേക പഠനങ്ങളും നടത്തിവരുന്നു. വിവരശേഖരത്തിനും അപഗ്രഥനത്തിനും മെച്ചപ്പെട്ട രീതിശാസ്‌ത്രം അലംബിച്ച്‌ വരുന്നു. ഇതിനായി കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. കണക്കെടുപ്പില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ചെലവ്‌ വഹിക്കുന്നതിനും മറ്റ്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുതല്‍മുടക്ക്‌ വിനിയോഗിച്ചു വരുന്നു. ജീവനക്കാര്‍ക്ക്‌ ആവശ്യമായ പരിശീലനവും നല്‍കിവരുന്നു. കാര്യക്ഷമതാശേഷി വികസനം (സംസ്ഥാന മൃഗചികിത്സാ കൗണ്‍സില്‍) മൃഗചികിത്സകരുടെ രജിസ്‌ട്രേഷനും മൃഗചികിത്സാ നിയന്ത്രണവും സംസ്ഥാനത്ത്‌ തുടര്‍ന്നുവരുന്നു. ഇതിനായി വിനിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കുള്ള ചെലവ്‌, ഓഫീസ്‌ ചെലവ്‌, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, മറ്റു ചെലവുകള്‍ തുടങ്ങിയവയ്‌ക്കായി മുതല്‍മുടക്ക്‌ വിനിയോഗിക്കുന്നു. മൃഗചികിത്സകര്‍ക്കുള്ള പരിശീലനം തുടര്‍വിദ്യാഭ്യാസ പരിപാടി എന്നിവയ്‌ക്കും മുതല്‍മുടക്കിന്റെ ഒരു ഭാഗം വിനിയോഗിക്കുന്നു.