സംസ്ഥാനത്തെ ജനസാന്ദ്രതയുള്ള കൂടിയ ജില്ലയാണ് എറണാകുളം. ഇവുടുത്ത ജനതയുടെ ജീവിതചുറ്റുപാടുകളില്‍ വൈവിധ്യമാർന്ന സംസ്കാരങ്ങളും വ്യാവസായിക, വ്യാപാര വികസനങ്ങളും കൂടിച്ചേര്‍ന്നിരിക്കുന്നു. ജില്ലയുടെ ജിയോഗ്രോഫിക്കല്‍ സ്വഭാവത്തെ പോലെ തന്നെ ഇവിടെ മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളും വൈവിധ്യപൂർണ്ണവും പ്രധാനപ്പെട്ടതുമായിത്തീർന്നിട്ടുണ്ട്.
വെറ്റിനറി ഇൻഫ്രാസ്ട്രക്ചർ:
എറണാകുളം ജില്ലയിലെ മൊത്തം വെറ്റിനറി സ്ഥാപനങ്ങൾ —
-
ജില്ലാ വെറ്റിനറി സെന്റർ: 1
-
ക്ലിനിക്കൽ ലാബ് (എറണാകുളം): 1
-
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഫെർട്ടിലിറ്റി മാനേജ്മെന്റ്, ആലുവ: 1
-
എൻഡോക്രിനോളജി ലാബ്: 1
-
സ്റ്റേറ്റ് ലബോറട്ടറി ഫോർ മീറ്റ് ആൻഡ് അഗ്രികൾച്ചറൽ പ്രൊഡക്ട്സ് (SLMAP): 1
-
24-മണിക്കൂർ പ്രവർത്തിക്കുന്ന വെറ്റിനറി പോളിക്ലിനിക്ക് (മുവാറ്റുപുഴ): 1
-
മൊബൈൽ വെറ്റിനറി യൂണിറ്റുകൾ: 2 (ഊന്നുകല്ല്, മുളന്തുരുത്തി)
-
വെറ്റിനറി ആശുപത്രികൾ
-
വെറ്റിനറി ഡിസ്‌പെൻസറികൾ
-
സബ് സെന്ററുകൾ
ചീഫ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിൽ എലിഫെന്റ് സ്ക്വാഡ് പ്രവർത്തിച്ചു വരുന്നു. ആധുനിക പരിശോധനാ ഉപകരണങ്ങൾ സജ്ജമാക്കിയ മൊബൈൽ ടെലിവെറ്ററിനറി യൂണിറ്റ് ക്ഷീരകർഷകർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ വീട്ടുപടിക്കല്‍ സേവനം നൽകുന്നു.
കൂവപ്പടി റീജിയണൽ പൗൾട്രി ഫാം ജില്ലയിൽ മുട്ടക്കോഴിലഭ്യത ഉറപ്പാക്കുന്നു. അങ്കമാലി റാബിറ്റ് ബ്രീഡിംഗ് ഫാം നിലവാരമേറിയ മുയൽ ഇനങ്ങൾ വിതരണം ചെയ്യുന്നു. എസ്.എല്‍.ബി.പി, സ്‌കൂളുകളിൽ പൗൾട്രി ക്ലബുകളുടെ രൂപീകരണം തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ വകുപ്പുതല പദ്ധതികൾ വിജയകരമായി നടപ്പാക്കി വരുന്നു.
വെറ്റിനറി സേവനങ്ങൾ:
-
രാത്രികാല വെറ്റിനറി സേവനങ്ങൾ: എറണാകുളം ജില്ലയിൽ മുവാറ്റുപുഴ, നോർത്ത് പറവൂർ, കൊത്തമംഗലം, അങ്കമാലി, വാഴക്കുളം, കൂവപ്പാടി, മുളന്തുരുത്തി, ആലങ്ങാട്, എടപ്പള്ളി, പാമ്പാക്കുട, പറക്കാട് പള്ളുരുത്തി, വടവുകോട്, വൈപ്പിൻ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് രാത്രി 6 മണിമുതൽ രാവിലെ 6 മണിവരെ അടിയന്തിര വെറ്റിനറി സേവനങ്ങൾ നൽകുന്നത്.
-
24-മണിക്കൂർ സേവനങ്ങൾ: മുവാറ്റുപുഴയും മുളന്തുരുത്തിയും 24 മണിക്കൂർ പ്രവർത്തിക്കുന്ന വെറ്റിനറി പോളിക്ലിനിക്കുകൾ ആണ്. കൂടാതെ, മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൊത്തമംഗലം, മുളന്തുരുത്തി ബ്ലോക്കുകളിലും പ്രവർത്തിക്കുന്നു.
-
ABC (Animal Birth Control) കേന്ദ്രങ്ങൾ: കോലഞ്ചേരി, മുളന്തുരുത്തി എന്നിവിടങ്ങളിലെയും ബ്രഹ്മപുരം (കൊച്ചി കോർപ്പറേഷൻ) നിലയിലെയും ABC കേന്ദ്രങ്ങൾ തെരുവുനായകളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.
സ്റ്റാഫ് ഘടന:
|
പദവി |
സ്ഥാനം |
|---|---|
|
ജോയിന്റ് ഡയറക്ടർ |
1 |
|
ഡെപ്യൂട്ടി ഡയറക്ടർ |
1 |
|
ടെക്‌നിക്കൽ അസിസ്റ്റന്റ് (VS) |
1 |
|
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് |
1 |
|
സീനിയർ സുപ്രണ്ടന്റ് |
1 |
|
ജൂനിയർ സുപ്രണ്ടന്റ് |
1 |
|
ക്ലർക്ക് |
9 |
|
ടൈപ്പിസ്റ്റ് |
4 |
|
ഡ്രൈവർ |
1 |
|
എന്യുമറേറ്റർ |
2 |
|
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് |
2 |
|
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ |
1 |
|
ഐടി അസിസ്റ്റന്റ് |
1 |
|
ഓഫീസ് അറ്റൻഡന്റ് |
2 |
|
അറ്റൻഡന്റ് |
1 |
|
ഫീൽഡ് ഓഫീസർ |
1 |
|
മൊത്തം |
30 |
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
-
ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ലബ് റോഡ്, പള്ളിമുക്ക്, കൊച്ചി, എറണാകുളം, കേരളം – 682011
-
ഫോൺ: 0484 236 0648
-
ഇമെയിൽ: dahoekm@kerala.nic.in