വ്യവസായപരവും കൃഷിനിർമ്മിതവുമായ കാഴ്ചപ്പാടുകൾക്കൊപ്പം കിഴക്കൻ കേരളത്തിലെ ഗ്രാമീണ സമുദായത്തിന്റെ ആധാരശിലയായി കണ്ണൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയെ കണക്കാക്കാം. മാംസം, പാല്‍, മുട്ട തുടങ്ങിയവ മനുഷ്യജീവിതത്തിന് പോഷകാഹാരവും ഉത്പാദന മേഖലയ്ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. പ്രത്യേകിച്ച് വനിതകളെ ഉൾപ്പെടുത്തുന്നതിലൂടെ തൊഴിൽസാധ്യതയും സമൃദ്ധിയും ഈ മേഖല നൽകുന്നു. വിവിധ പദ്ധതികളും പ്രവർത്തനങ്ങളും വെറ്റിനറി ആശുപത്രികൾ, ഡിസ്‌പെൻസറികൾ, പോളിക്ലിനിക്കുകൾ, ജില്ലാ വെറ്റിനറി സെന്ററുകൾ, സബ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയാണ് വകുപ്പ് നടപ്പാക്കുന്നത്.
വെറ്റിനറി ഇൻഫ്രാസ്ട്രക്ച്വർ:
ജില്ലയിൽ സമഗ്രമായ വെറ്റിനറി ആരോഗ്യസംരക്ഷണ സേവനങ്ങൾ ഉറപ്പാക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് 247 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ശക്തമായ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ:
-
ജില്ലാ വെറ്റിനറി സെന്റർ – 1
-
വെറ്റിനറി പോളിക്ലിനിക്കുകൾ – 6
-
വെറ്റിനറി ആശുപത്രികൾ – 11
-
വെറ്റിനറി ഡിസ്‌പെൻസറികൾ – 72
-
വെറ്റിനറി സബ് സെന്ററുകൾ – 142
അതിനുപുറമേ, ജില്ലയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ:
-
റീജിയണൽ ആനിമൽ ഹെൽത്ത് സെന്ററുകൾ (RAHC) – 4
-
മൊബൈൽ വെറ്റിനറി ഡിസ്‌പെൻസറി – 1
-
റീജിയണൽ ക്ലിനിക്കൽ ലാബ് – 1
-
സ്പെഷ്യല്‍ ലൈവ്‌സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രം(SLBP) – 9 സർക്കിളുകൾ
-
ജന്തു രോഗ നിയന്ത്രണ പദ്ധതി (ADCP) – 1
-
റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് (RDDL) – 1
-
ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ (LMTC) – 1
-
സർക്കാർ ആട് ഫാം – 1
-
ആർപി ചെക്ക് പോസ്റ്റ് – 1
-
റീജിയണൽ പൗൾട്രി ഫാം – 1
വെറ്റിനറി സേവനങ്ങൾ:
-
24-മണിക്കൂർ സേവനങ്ങൾ: ധർമ്മടം, മട്ടന്നൂർ വെറ്റിനറി ആശുപത്രികളും പയ്യന്നൂരിലെ വെറ്റിനറി പോളിക്ലിനിക്കുമാണ് 24-മണിക്കൂർ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങൾ. കൂടാതെ, പയ്യന്നൂർ, ഇരിട്ടി ബ്ലോക്കുകളില്‍ മൊബൈൽ വെറ്റിനറി യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു
-
രാത്രികാല സേവനങ്ങൾ: കൂത്തുപറമ്പ്, പയ്യന്നൂർ, ഇരിട്ടി, കണ്ണൂർ, തലശ്ശേരി, പേരാവൂർ, തളിപറമ്പ്, ഇരിക്കൂർ, പാനൂർ, എടക്കാട്, കല്ല്യാശേരി എന്നീ 11 മേഖലകളിൽ ആണ് കണ്ണൂര്‍ ജില്ലയിൽ രാത്രി സമയങ്ങളിൽ അടിയന്തര വെറ്റിനറി സേവനങ്ങൾ ലഭ്യമാക്കുന്നത്.
സ്റ്റാഫ് ഘടന:
|
ജോയിന്റ് ഡയറക്ടർ |
1 |
|
ഡെപ്യൂട്ടി ഡയറക്ടർ |
1 |
|
ടെക്‌നിക്കൽ അസിസ്റ്റന്റ് (Veterinary Surgeon) |
1 |
|
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് |
1 |
|
സീനിയർ സുപ്രണ്ടന്റ് |
1 |
|
ജൂനിയർ സുപ്രണ്ടന്റ് |
1 |
|
ക്ലർക്ക് |
8 |
|
ടൈപ്പിസ്റ്റ് |
3 |
|
ഡ്രൈവർ |
1 |
|
ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ |
2 |
|
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
2 |
|
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ |
1 |
|
ഐടി അസിസ്റ്റന്റ് |
1 |
|
ഓഫീസ് അറ്റൻഡന്റ് |
2 |
|
അറ്റൻഡന്റ് |
1 |
|
പാർട്ട് ടൈം സ്വീപർ |
1 |
|
മൊത്തം |
28 |
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
-
ജില്ലാ മൃഗസംരക്ഷണ ഓഫീസ്, തളാപ്പ്, കണ്ണൂർ, 670002
-
ഫോൺ: 0497 270 0267ഇമെയിൽ: dahoknr@kerala.nic.in