| കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ 17.12.2025 മുതല്‍ സംസ്ഥാനത്തുടനീളം ഏഴാം ഘട്ട കുളമ്പുരോഗ (NADCP-FMDCP)- മൂന്നാം ഘട്ട ചര്‍മ്മമുഴരോഗ (ASCAD-LSD) സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ വീടുവാടാന്തരം സൗജന്യമായി നടപ്പിലാക്കുന്നു. ഈ ക്യാമ്പയിനിന്റെ ഭാഗമായി, കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന Bharat Pashudhan Portal വഴി കര്‍ഷക രജിസ്ട്രേഷനും, അനിമല്‍ രജിസ്ട്രേഷനും വീടുകളില്‍ എത്തുന്ന വാക്സിനേറ്റര്‍മാര്‍ മുഖേന ഉറപ്പാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി തങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന OTP വാക്സിനേറ്റര്‍മാര്‍ക്ക് നല്‍കുന്നതില്‍ കര്‍ഷകര്‍ പൂര്‍ണ്ണ സഹകരണം നല്‍കണം. |